അനിശ്ചിതമായി തുടരുന്ന സ്വകാര്യബസ്സ് സമരം അടിയന്തിരമായി പരിഹരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.സാജു. നൂറുക്കണക്കിന് വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും സ്വകാര്യ ബസ്സിനെ ആശ്രയിക്കുന്ന മേഖലയിലാണ് സമരം നടക്കുന്നത്. സമരം അവസാനിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളാതെ അധികാരികൾ നിസ്സംഗത പുലർത്തുകയാണ്. അടിയന്തിര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് സാജു ആവശ്യപ്പെട്ടു.
DCC General Secretary KP Saju calls for an end to the indefinite private bus strike
